17 September Tuesday

പശുക്കടത്ത് സംശയിച്ച് വിദ്യാര്‍ഥിയുടെ കൊല; ഹരിയാനഭവന് മുന്നില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാർടികൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ന്യൂഡൽഹി > ഫരീദാബാദിൽ ഗോരക്ഷാ ക്രിമിനലുകള്‍ പന്ത്രണ്ടാം ക്ലാസ്‌  വിദ്യാർഥി ആര്യൻ മിശ്രയെ വെടിവച്ച്‌ കൊന്നതിലും അക്രമികളെ  പൊലീസ്‌ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച്‌ ഇടതുപക്ഷ പാർടികൾ ഡൽഹിയിലെ ഹരിയാന ഭവനിലേക്ക്‌ മാർച്ച്‌ നടത്തി.  സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ആർഎസ്‌പി,  ഫോർവേഡ്‌ ബ്ലോക്, സിജിപിഐ എന്നീ പാർടികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.

ആശാ ശർമ, അഞ്‌ജു ഝാ, ഈശ്വർ ത്യാഗി, ബബ്ബൻ എന്നിവർ നേതൃത്വം നൽകി. മാർച്ചിൽ പങ്കെടുത്തവരെ പൊലീസ്‌ ബലംപ്രയോഗിച്ച്‌ വാഹനങ്ങളിൽ  കയറ്റി വിദൂരസ്ഥലത്ത്‌ കൊണ്ടിറക്കി. എന്നാല്‍ കഴിഞ്ഞദിവസം ആർഎസ്‌എസ്‌ അനുകൂല സംഘടനയ്‌ക്ക്‌ മണ്ഡി ഹൗസിൽ യോഗം നടത്താൻ പൊലീസ് അനുമതി നൽകിയിരുന്നു. പ്രകോപനകരമായ പ്രസം​ഗമാണ് യോ​ഗത്തില്‍ നേതാക്കള്‍ നടത്തിയത്. പൊലീസ് നടപടി ബിജെപി സർക്കാരുകളുടെ കളളക്കളി വ്യക്തമാക്കുന്നതായി ഇടതുപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top