21 December Saturday

"സായ് പല്ലവിയുടേ നമ്പറല്ല'; ഫോൺ വിളികളിൽ കുഴങ്ങി: നഷ്ടപരിഹാരം നൽകണമെന്ന് വിദ്യാർഥി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ചെന്നൈ> ശിവകാർത്തികേയൻ- സായ് പല്ലവി ചിത്രം അമരനിൽ തന്റെ ഫോൺ നമ്പർ ഉപയോ​ഗിച്ചതിൽ നിയമനടപടിയുമായി വിദ്യാർഥി. സിനിമയിൽ സായ് പല്ലവിയുടെ കഥാപാത്രം ഉപയോ​ഗിച്ച  മൊബൈൽ നമ്പറിന്റെ യഥാർഥ അവകാശിയായ വി വി  വാഗീശനാണ് സിനിമാ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്.

സയ് പല്ലവി മൊബൈൽ നമ്പർ എഴുതിയ പേപ്പർ ചുരുട്ടി നായകന് എറിഞ്ഞുകൊടുക്കുന്ന രംഗം സിനിമയിലുണ്ട്. സിനിമ കണ്ടവർ സായ് പല്ലവിയെ അന്വേഷിച്ച് വിളിതുടങ്ങിയതോടെയാണ് വാഗീശൻ വലഞ്ഞത്. തന്റെ പേഴ്സൺ നമ്പർ സിനിമയിൽ ഉപയോ​ഗിച്ചതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റാത്ത രീതിയിൽ നിരവധി കോളുകളാണ് വരുന്നതെന്നും നഷ്ടപരിഹാരമായി 1.1 കോടി രൂപ നൽകണമെന്നും എഞ്ചിനിയറിങ്ങ് വിദ്യാർഥിയായ വാ​ഗീശൻ ആവശ്യപ്പെട്ടു.

രണ്ടു വർഷത്തിലേറെയായി ഉപയോ​ഗിക്കുന്ന ഫോൺ നമ്പർ തന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പിച്ചിട്ടുള്ളതാണെന്നും നമ്പർ ഉപേക്ഷിക്കാൻ കഴിയില്ലെന്നും വാ​ഗീശൻ കൂട്ടിചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top