23 December Monday

സബ് ഇൻസ്പെക്ടറെ വനിതാ കോൺസ്റ്റബിൾ കാറിടിച്ച് കൊലപ്പെടുത്തി; സ്വമേധയാ കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ഭോപ്പാൽ > മധ്യപ്രദേശിലെ രാജ്ഘട്ടില്‍ എസ്ഐയെ വനിതാ കോൺസ്റ്റബിൾ കാറി‌ടിച്ച് കൊലപ്പെടുത്തി. പാച്ചോര്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലവി സൊളാങ്കിയും സുഹൃത്ത് കരുണ്‍ ഠാക്കൂറുമാണ് രാജ്ഘട്ടിലെ എസ് ഐ ദീപാങ്കര്‍ ഗൗതിനെ കാറിടിച്ച് കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രി രാജ്ഘട്ടിലെ പെട്രോള്‍പമ്പിന് സമീപത്തുവെച്ചാണ് എസ് ഐയെ പ്രതികള്‍ കാറിടിച്ച് വീഴ്ത്തിയത്. ഇടിച്ചിട്ടശേഷം ​ഗൗതമിനെ പ്രതികള്‍ കാറില്‍ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പല്ലവിയാണ് കാറോടിച്ചിരുന്നത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ എസ് ഐയെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ പ്രതികൾ സ്വമേധയാ പൊലീസിൽ കീഴടങ്ങി. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top