22 December Sunday

അടൽ സേതു പാലത്തിൽ നിന്ന്‌ കടലിലേക്ക്‌ ചാടിയ സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് ക്യാബ് ഡ്രൈവർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

മുംബൈ > അടൽ സേതു പാലത്തിൽനിന്ന് കടലിലേക്കു ചാടിയ സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് ടാക്‌സി  ഡ്രൈവർ. മുംബൈ ട്രാൻസ്- ഹാർബർ ലിങ്കിലാണു സംഭവം.56കാരിയായ മുംബൈയിലെ മുളുന്ദ് സ്വദേശി റീമ പട്ടേലാണ്‌ കടലിലേക്ക്‌ ചാടാൻ ശ്രമിച്ചത്‌. പാലത്തിൽ നിന്ന്‌ എടുത്തുചാടിയ സ്ത്രീയുടെ  മുടിയിൽ മുറുകെപിടിക്കുകയായിരുന്നു യുവാവ്.

പിന്നാലെ പാലത്തിൽ പട്രോളിങ് നടത്തുകയായിരുന്ന ട്രാഫിക് പൊലീസിന്റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. ആത്മഹത്യാ ശ്രമമായിരുന്നുവെന്നും സൂചനയുണ്ട്. ക്യാബിലെ ഡ്രൈവറായ സഞ്ജയ് ദ്വാരക യാദവ്(31) ആണ്‌ സ്ത്രീയെ രക്ഷിച്ചത്. യാത്രയ്ക്കിടെ റീമ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന്‌ കടലിലേക്ക്‌ എടുത്തു ചാടുകയുമായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top