25 November Monday

സമൂസ കിട്ടിയില്ലെങ്കിലും പ്രതിച്ഛായ കൂട്ടാൻ 
ഹിമാചൽ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024


ഷിംല
സമൂസ കിട്ടാത്തതിൽ സിഐഡി അന്വേഷണം പ്രഖ്യാപിച്ച  ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസ് മുഖ്യമന്ത്രി സുഖ്‌‍വീന്ദര്‍ സിങ് "പ്രതിച്ഛായ' കൂട്ടാൻ  പുതിയ ഐ‍ഡിയയുമായി രം​ഗത്ത്. വിവിധ വകുപ്പുകളുടെ പരിപാടികളിലും പൊതുപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ചിത്രം പബ്ലിക് റിലേഷൻസ് ഡയറക്ടറുടെ മുൻകൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് നൽകരുതെന്ന് സെക്രട്ടറിമാരോടും വകുപ്പ് തലവന്‍മാരോടും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

മുഖ്യമന്ത്രിയുടെ ചില മുഖഭാവവും ആം​ഗ്യങ്ങളും പ്രചരിക്കുന്നത്  സര്‍ക്കാരിന്റെയും പൊതു ഇമേജിനെ ബാധിക്കുമെന്ന പേരിലാണ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നടപടി.  മുഖ്യമന്ത്രിക്കായി കൊണ്ടുവന്ന സമൂസ കാണാതായ സംഭവത്തിൽ സിഐഡി അന്വേഷണം പ്രഖ്യാപിച്ചത് വൻ ചര്‍ച്ചയായതിനുപിന്നാലെയാണ് പുതിയ നടപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top