22 December Sunday

കവിതയുടെ ജാമ്യാപേക്ഷയിൽ സിബിഐക്കും ഇഡിക്കും സുപ്രീംകോടതി നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Monday Aug 12, 2024

ന്യൂഡൽഹി> ഡൽഹി മദ്യനയക്കേസിൽ അറസ്‌റ്റിലായ ബിആർഎസ്‌ നേതാവ്‌ കവിതയുടെ ജാമ്യാപേക്ഷകളിൽ  സിബിഐക്കും ഇഡിക്കും നോട്ടീസ്‌ അയച്ച്‌ സുപ്രീംകോടതി. സിബിഐ, ഇഡി കേസുകളിൽ ജാമ്യം തേടി കവിത നൽകിയ അപേക്ഷകൾ പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ ഭൂഷൺ ഗവായ്‌ അധ്യക്ഷനായ ബെഞ്ച്‌ നോട്ടീസയച്ചത്‌.

കഴിഞ്ഞ അഞ്ചുമാസമായി കവിയ ജയിലിലാണെന്നും ജാമ്യത്തിന്‌ അവകാശമുണ്ടെന്നും അവർക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ്‌തഗി വാദിച്ചു. ഏജൻസികൾക്ക്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ച സുപ്രീംകോടതി 20ന്‌ ഹർജികൾ വീണ്ടും പരിഗണിക്കാമെന്ന്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top