15 November Friday

സുപ്രീംകോടതി 
കൊളീജിയം 
പുനഃസംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


ന്യൂഡൽഹി
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌ വിരമിച്ചതിന്‌ പിന്നാലെ സുപ്രീംകോടതി കൊളീജിയം പുനഃസംഘടിപ്പിച്ചു. ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖയെ കൂടി അംഗമാക്കിയാണ്‌ കൊളീജിയം പുനഃസംഘടിപ്പിച്ചത്‌. ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന, ജസ്‌റ്റിസ്‌ ഹൃഷികേശ്‌റോയ്‌, ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌, ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ എന്നിവരാണ്‌  മറ്റംഗങ്ങൾ. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ നിയമന ശുപാർശകൾ നൽകുന്നത്‌  കൊളീജിയമാണ്‌. സുപ്രീംകോടതിയിലെ 16 ബെഞ്ചുകൾക്ക്‌ കേസുകൾ വീതിച്ച്‌ നൽകാനുള്ള പുതിയ റോസ്‌റ്ററും പുറത്തിറക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top