15 November Friday

എൻഡിടിവിയെ തൊടാതെ ഇഡി; വിമർശിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

PHOTO: Facebook

ന്യൂഡൽഹി >  അദാനി ഗ്രൂപ്പ്‌ ഏറ്റെടുത്തതോടെ എൻഡിടിവിക്ക്‌ എതിരായ കേസിലെ നടപടികൾ വൈകിപ്പിക്കാൻ ശ്രമിക്കുന്ന എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്‌ പരോക്ഷവിമർശവുമായി സുപ്രീംകോടതി. സാഹചര്യങ്ങൾ മാറിയത്‌ കൊണ്ടാണോ വൈകിപ്പിക്കുന്നതെന്ന്‌ ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ ഇഡിയോട്‌ ചോദിച്ചു.

വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്ന ആരോപണത്തിൽ ആർബിഐ മുമ്പാകെ തെറ്റുതിരുത്തൽ നടപടികൾ സ്വീകരിക്കാൻ എൻഡിടിവിക്ക്‌ ബോംബെ ഹൈക്കോടതി 2018ൽ അനുമതി നൽകിയിരുന്നു. അതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിച്ചു. 2020 ഡിസംബർ 18നാണ്‌ ഇഡിയുടെ അപ്പീൽ സുപ്രീംകോടതി ആദ്യം പരിഗണിച്ചത്‌. 2022 ആഗസ്‌തിൽ അദാനി ഗ്രൂപ്പ്‌ എൻഡിടി വി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി. ഇതോടെ, ഇഡിക്ക്‌ കേസിലുള്ള താൽപര്യം നഷ്ടപ്പെട്ടു.  തുടർന്ന്‌, ഇഡി അഭിഭാഷകർ കേസ്‌ മാറ്റിവെക്കണമെന്ന ആവശ്യം തുടർച്ചയായി ഉന്നയിച്ചു. തിങ്കളാഴ്‌ച്ച കേസ്‌ പരിഗണിച്ച അവസരത്തിലും ഇതേ ആവശ്യം ഉന്നയിച്ചതോടെയാണ്‌ കോടതി ചോദ്യം ഉന്നയിച്ചത്‌.  12ന്‌ വീണ്ടും പരിഗണിക്കുമെന്നും അത്‌ അവസാന അവസരമാണെന്നും ഇഡിക്ക്‌ കോടതി മുന്നറിയിപ്പും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top