22 December Sunday

വാട്സാപ്പ് നിരോധിക്കണം: ഹർജി തള്ളി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ന്യൂഡൽഹി > സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ വാട്സാപ്പ് നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. രാജ്യത്തെ ഐടി നിയമങ്ങൾ അനുസരിക്കാത്തതിനെത്തുടർന്ന് വാട്സാപ്പ് നിരോധിക്കണമെന്നു കാണിച്ച് സോഫ്റ്റ് വെയർ എൻജിനിയറായ കെ ജി ഓമനക്കുട്ടനാണ് കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിൻറേതാണ് ഉത്തരവ്. വാട്സാപ്പ് സന്ദേശങ്ങൾ വലിയ തോതിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ടെന്നും സന്ദേശത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ പലപ്പോഴും സാധിക്കാറില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കേരള ഹൈക്കോടതിയിലും ഓമനക്കുട്ടൻ ഹർജി നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top