22 December Sunday

കള്ളപ്പണം വെളുപ്പിക്കൽ: തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ചെന്നൈ > കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റു ചെയ്‌ത തമിഴ്‌നാട് മുൻമന്ത്രി വി സെന്തിൽ ബാലാജിക്ക്  സുപ്രീംകോടതി ജാമ്യം അനുവധിച്ചു. ജസ്റ്റിസ് എ എസ് ഓഖ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ജോലി വാഗ്ദാനം ചെയ്‌തു പണം തട്ടിയെന്ന കേസിലാണ് ഇഡി സെന്തിലിനെ അറസ്റ്റ് ചെയ്‌തത്.

2023 ജൂൺ 13നായിരുന്നു അറസ്റ്റ്. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം സെന്തിൽ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top