ന്യൂഡൽഹി
സുപ്രീംകോടതിയിലേക്ക് രണ്ട് പുതിയ ജഡ്‌ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗുവാഹത്തി ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ് സുധാൻശു ധുലിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജി ജംഷേദ് ബുർജോർ പർധിവാല (ജെ ബി പർധിവാല) എന്നിവരെയാണ് നിയമിച്ചത്. രണ്ട് ഒഴിവുകൂടി നികത്തിയതോടെ സുപ്രീംകോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം മുഴുവൻ അംഗസംഖ്യയായ 34ൽ എത്തി.
ജസ്‌റ്റിസ് സുധാൻശു ധുലിയ ഉത്തരാഖണ്ഡ് ലാൻസ്‌ഡൗൺ സ്വദേശിയാണ്. 2008 നവംബറിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ടു. 2021ൽ അസം–-നാഗാലാൻഡ്–-മിസോറം–-അരുണാചൽ പ്രദേശ് ചീഫ്‌ജസ്‌റ്റിസായി. മുംബൈയിൽ ജനിച്ച ജസ്‌റ്റിസ് ജെ ബി പർധിവാല 2011ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..