20 September Friday
സൈനികർക്ക് എതിരെ നടപടി ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാർ

നാഗാലാൻഡിൽ 13 തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിൽ സൈനികരെ പ്രോസിക്യൂട്ട് ചെയ്യാത്ത നടപടിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

Nagaland

ന്യൂഡൽഹി> നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈനിക നീക്കത്തിനിടെ 13 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ ആർമിയിലെ 30 സൈനികരെ പ്രോസിക്യൂട്ട് ചെയ്യാത്ത നടപടിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്.

സൈനികരെ ചോദ്യം ചെയ്യുന്നതിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് നാഗാലാൻഡ് സർക്കാർ നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മറുപടി നൽകാൻ കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിച്ചു. 2021 ൽ ഉണ്ടായ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിനും നൊട്ടീസ് നൽകി.

പ്രതികൾക്കെതിരെ മതിയായ തെളിവുകളുണ്ടായിട്ടും സൈനിക ഉദ്യോഗസ്ഥരെ പ്രോസിക്യൂഷന് നടപടികൾക്ക് വിധേയമാക്കിയില്ല. 1958ലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) പ്രകാരം അനുമതി നൽകാൻ കേന്ദ്രം വിസമ്മതിക്കയായിരുന്നു.

ഇക്കാര്യം ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ നാഗാലാൻഡ് സർക്കാർ അറിയിച്ചു.

2021 ഡിസംബർ 4-ന് കിഴക്കൻ നാഗാലാൻഡിലെ ഒട്ടിങ്ങ് ഗ്രാമത്തിൽ ഖനിത്തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് ട്രക്കിന് നേരെ ഒരു സൈനിക സംഘം വെടിയുതിർക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറ് 6സാധാരണക്കാർ സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടു. പ്രതിഷേധത്തിനിടെ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടുകയും സുരക്ഷാ സേന വെടിയുതിർകയും ചെയ്തു. ഇതിനെ തുടർന്ന് എട്ട് സാധാരണക്കാർ കൂടി കൊല്ലപ്പെട്ടു.

21 പാരാ സ്പെഷ്ൽ ഫോഴ്സിന്റെ ആൽഫ ടീം ആണ് വെടിവെപ്പ് നടത്തിയത്. തൊഴിലാളികൾക്ക് നേരെ പ്രകോപനം ഒന്നുമില്ലാത്ത ആക്രമണമായിരുന്നു എന്ന് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു.

നാഗാലാന്റ് പൊലീസ് സംഭവത്തിന് തൊട്ടടുത്ത ദിവസം 30 സൈനിക സ്പെഷ്യൽ ഓഫീസർമാരെ പ്രതിചേർത്ത് കേസ് എടുത്തു. സൈനിക നീക്കത്തിനിടെയാണ് വെടിവെപ്പ് എന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായീകരണം. മൌലികാവകാശ നിഷേധം ചൂണ്ടി കാട്ടി ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതി മുൻപാകെ എത്തി.

നാഗലാഡിൽ ബിജെപി സഖ്യ സർക്കാർ നിലനിൽക്കുമ്പോൾ തന്നെയാണ് ഈ സംഭവങ്ങൾ ഉണ്ടായത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേകാന്വേഷണ സംഘം വെടിവെപ്പ് പ്രകോപനമില്ലാതെയാണ് എന്ന് കണ്ടെത്തിയിരുന്നു. തൊഴിലാളികളുടെ കയ്യിലെ ഉപകരണങ്ങൾ കണ്ട് ഭയക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top