22 December Sunday

പൗരത്വപ്രതിഷേധം; ഗൾഫിഷ ഫാത്തിമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

photo credit: facebook

ന്യൂഡൽഹി>  2020 ലെ പൗരത്വപ്രതിഷേധവുമായി അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.

നാല് വർഷവും 7 മാസവുമായി ഗൾഫിഷ ജയിലിലാണ്‌. ഇവരുടെ ഹർജി നവംബർ 25ന് കേൾക്കാൻ ഡൽഹി ഹൈക്കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top