ന്യൂഡൽഹി> മുസ്ലീംലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി പ്രതിയായ പ്ലസ്‌ടു കോഴക്കേസുമായി ബന്ധപ്പെട്ട മുഴുവൻ മൊഴികളും നവംബർ 26നുള്ളിൽ ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്‌റ്റർ ചെയ്‌ത മുഴുവൻ മൊഴികളും മാറ്റിപ്പറഞ്ഞിട്ടുള്ള മൊഴികളും ഹാജരാക്കാൻ ജസ്‌റ്റിസ് അഭയ് എസ് ഓഖ, ജസ്‌റ്റിസ് അഗസ്‌റ്റിൻജോർജ് മാസിഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു.
2014ൽ അഴീക്കോട് സ്‌കൂളിൽ പ്ലസ്‌ടു ബാച്ച് അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. കേസ് റദ്ദാക്കിയ കേരളാഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയാണ് നിലവിൽ സുപ്രീംകോടതി പരിഗണിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..