05 November Tuesday

കുറ്റസമ്മതം നടത്താത്തവർ 
അന്വേഷണവുമായി 
സഹകരിക്കുന്നില്ലെന്ന്‌ അർഥമില്ല ; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


ന്യൂഡൽഹി
ഒരാൾ കുറ്റസമ്മതം നടത്തിയാൽ മാത്രമേ അന്വേഷണവുമായി സഹകരിക്കുന്നുള്ളുവെന്ന്‌ അർഥമില്ലെന്ന്‌ സുപ്രീംകോടതി. ഒരാൾ അന്വേഷണവുമായി സഹകരിക്കാതിരിക്കുന്നതും കുറ്റസമ്മതം നടത്താത്തതും വ്യത്യസ്‌തമായ കാര്യങ്ങളാണ്‌. ചോദ്യംചെയ്യപ്പെടുമ്പോൾ കുറ്റാരോപിതർ കുറ്റസമ്മതം നടത്തണമെന്ന്‌ ഒരു നിർബന്ധവുമില്ല –- ജസ്‌റ്റിസുമാരായ ഭൂഷൺ ഗവായ്‌, ജസ്‌റ്റിസ്‌ സന്ദീപ്‌ മെഹ്‌ത എന്നിവരുടെ ബെഞ്ച്‌ നിരീക്ഷിച്ചു. ഗുജറാത്ത്‌ പൊലീസിനെതിരെ കോടതി അലക്ഷ്യനടപടി ആരംഭിച്ചാണ്‌ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടും അറസ്‌റ്റുചെയ്‌ത ഗുജറാത്ത്‌ പൊലീസ്‌ ഇൻസ്‌പെക്ടർക്കും ആ വ്യക്തിയെ റിമാൻഡ്‌ ചെയ്‌ത മജിസ്‌ട്രേറ്റിനും എതിരെയാണ്‌ നടപടി. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ പ്രതിയെ കസ്‌റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്ന മജിസ്‌ട്രേറ്റിന്റെ അവകാശവാദം ഖണ്ഡിച്ചാണ്‌ സുപ്രീംകോടതിയുടെ നിരീക്ഷണം. പൊലീസ്‌ ഉദ്യോഗസ്ഥൻ മുമ്പാകെ കുറ്റാരോപിതൻ നടത്തുന്ന കുറ്റസമ്മതങ്ങൾക്ക്‌ തെളിവെന്ന രീതിയിൽ നിയമപരമായ പ്രസക്തിയില്ലെന്നതും കോടതി ഓർമിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top