ന്യൂഡൽഹി
സംസ്ഥാന പൊലീസിൽനിന്നും സ്ഥിരമായി കേസുകൾ സിബിഐക്ക് വിടുന്നത് ശരിയായ നടപടിയല്ലെന്ന് സുപ്രീംകോടതി. സിബിഐയുടെ ജോലിഭാരം വർധിക്കാനും സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം നശിപ്പിക്കാനും ഈ നടപടി കാരണമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പശ്‌ചിമബംഗാളിൽ രണ്ട് വനിതകളെ കസ്‌റ്റഡിയിൽ മർദ്ദിച്ചെന്ന ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ടാഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നിലപാടറിയിച്ചത്.
കേസ് സിബിഐക്ക് വിട്ടാൽ അത് സംസ്ഥാനത്തെ മുഴുവൻ ഐപിഎസ് ഉദ്യോഗസ്ഥരും കഴിവുകെട്ടവരാണെന്ന ധാരണ സൃഷ്ടിക്കില്ലേയെന്ന് ഹർജിക്കാരോടും സുപ്രീംകോടതി ചോദിച്ചു. സമ്മർദ്ദം മറികടന്നും നീതിയുക്തമായി പ്രവർത്തിക്കാൻ കഴിയാത്തവരാണ് മുതിർന്ന ഉദ്യോഗസ്ഥരെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയാണോയെന്നും ആരാഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച അപ്പീലിലാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..