02 December Monday

ആരാധനാലയ സർവേ വിലക്കണം: സുപ്രീംകോടതിയിൽ ഹർജി

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

ന്യൂഡൽഹി > ആരാധനാലയങ്ങളിൽ സർവേയ്‌ക്ക്‌ ഉത്തരവിടുന്നത്‌ വിലക്കണം എന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി. രാജ്യത്തിന്റെ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിനായി ഈ നടപടി സ്വീകരിക്കണമെന്നാണ്‌ ആവശ്യം. വിവിധ കോടതികൾ നൽകിയ ഉത്തരവുകൾ നടപ്പാക്കരുതെന്ന്‌ സംസ്ഥാനങ്ങളോട്‌ നിർദേശിക്കണമെന്നും അലോക് ശർമ, പ്രിയ മിശ്ര എന്നിവർ  പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടു. യുപിയിലെ സംഭൽ ഷാഹി ജുമാ മസ്‌ജിദ്‌, രാജസ്ഥാനിലെ അജ്‌മീർ ദർഗ എന്നിവിടങ്ങളിലെ സർവേ ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ്‌ ഹർജി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top