22 December Sunday

സംശയരോ​ഗം: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ഇറ്റാവ > ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിയായ ഗൾഫാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്‌വാലി സദർ ഏരിയയിലെ കത്ര ഷംഷേർഖാനിലുള്ള യുവതിയുടെ മാതൃവീട്ടിലാണ് സംഭവം നടന്നത്. ഭാര്യാസഹോദരന്‍റെ വീട്ടിലെത്തിയ ശേഷം ഗൾഫം ഭാര്യ ഫർഹീൻ ബാനോയെ ആയുധം കൊണ്ട് തലയിലും കഴുത്തിലും ആവർത്തിച്ച് ആക്രമിക്കുകയായിരുന്നു.

സ്ത്രീയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഗൾഫാമിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാനോ ചികിത്സക്കിടെയാണ് മരിച്ചത്. ആറ് വർഷം മുമ്പാണ് ഗൾഫം ബാനോയെ വിവാഹം കഴിച്ചത്. ഭർത്താവുമായുള്ള തർക്കം മൂലം ബാനോ ഏഴ് മാസമായി മാതൃവീട്ടിൽ താമസിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top