23 November Saturday

യുപിയിൽ റെയിൽവേ ട്രാക്കിൽ ഗ്യാസ്‌ സിലിണ്ടർ; അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ന്യൂഡൽഹി> ഉത്തർപ്രദേശിലെ കാൺപൂരിൽ റെയിൽവേ ട്രാക്കിൽ നിന്നും ഗ്യാസ്‌ സിലിണ്ടർ കണ്ടെടുത്ത .  സംശയാസ്പദമായ രീതിയിൽ റെയിൽവേ ട്രാക്കിൽ ചുവന്ന സിലിണ്ടർ കിടക്കുകയായിരുന്നു. ഇത്‌ ശ്രദ്ധയിൽപ്പെട്ട  പുഷ്പക് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ്  കൃത്യസമയത്ത് ബ്രേക്ക് അമർത്തിയത്‌കൊണ്ട്‌ വലിയൊരു അപകടം ഒഴിവായിയെന്ന്‌ പൊലീസ്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബന്ദ-മഹോബ റെയിൽവേ ട്രാക്കിൽ നിന്ന്‌ കോൺക്രീറ്റ് തൂൺ കണ്ടെത്തിയിരുന്നു. അതിൽ 16കാരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുംബൈയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന ട്രെയിൻ ഗോവിന്ദ്പുരി സ്‌റ്റേഷനു സമീപമുള്ള ഹോൾഡിംഗ് ലൈനിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ്‌ ഗ്യാസ്‌ സിലിണ്ടർ ട്രാക്കിൽ കിടക്കുന്നത്‌ കണ്ടത്‌. തീവണ്ടിയുടെ വേഗത കുറവായിരുന്നതിനാൽ അപകടം ഒഴിവാക്കാൻ സാധിച്ചതായി ലോക്കോ പൈലറ്റ്‌ പറഞ്ഞു. സംഭവത്തിൽ അന്വേഷത്തിനായി റെയിൽവേ പൊലീസ്‌ ഉത്തരവിട്ടു. ശനിയാഴ്ച ബൈരിയയിലെ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന കല്ലിൽ  ട്രെയിൻ എൻജിൻ ഇടിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top