27 December Friday

എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

റാ‌യ്‌പൂർ > ചത്തിസ്​ഗഡഢിൽ നിയന്ത്രണം വിട്ട എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. ബൽറാംപൂർ ജില്ലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ലാരിമയിൽ നിന്ന് സൂരജ്പുരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് കാർ താഴ്ചയിലുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാളുടെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. സഞ്ജയ് മുണ്ട (35), ഭാര്യ ചന്ദ്രവതി (35), മകൾ കൃതി (8), ബന്ധുക്കളായ മം​ഗൾ ദാസ് (19), ഭൂപേന്ദ്ര മുണ്ട (18), ബാലേശ്വർ (19), ഉദയനാഥ് (20), ഡ്രൈവർ മുകേഷ് ദാസ് (26) എന്നിവരാണ് മരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top