22 November Friday

ശ്യാമൾ മണ്ഡൽ വധക്കേസ് ; ശിക്ഷ മരവിപ്പിച്ച ഉത്തരവ് 
റദ്ദാക്കി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024


ന്യൂഡൽഹി
ആൻഡമാൻ സ്വദേശിയായ എൻജിനിയറിങ്‌ വിദ്യാർഥി ശ്യാമൾ മണ്ഡലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവ് മരവിപ്പിച്ച കേരള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. രണ്ടാം പ്രതി മുഹമദാലിയുടെ ശിക്ഷ മരവിപ്പിച്ചതിനെതിരെ  ശ്യാമളിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

അപ്പീൽ പരിഗണനയിലുള്ളപ്പോൾ ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ ശരിയായില്ലെന്നും കേസ് തീർപ്പാക്കുംമുമ്പ് ശ്യാമളിന്റെ പിതാവിന്റെ ഭാഗം കേട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും പരിഗണിക്കാനും പിതാവ് ഉൾപ്പടെ എല്ലാ  കക്ഷികളുടെയും ഭാഗം പരിഗണിച്ച ശേഷം പുതിയ വിധി പുറപ്പെടുവിക്കാനും ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശവും നൽകി. തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജിൽ ബി ടെക്‌ അവസാന വർഷ വിദ്യാർഥിയായിരുന്ന ശ്യാമൾ  മണ്ഡലിനെ 2005 ഒക്ടോബറിൽ കോവളത്താണ്‌ മരിച്ച നിലയിൽ  കണ്ടെത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top