ന്യൂഡൽഹി
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം അവസാനിച്ചതിന് പിന്നാലെ പരസ്‌പരമുള്ള പോരാട്ടം ഒഴിവാക്കാനുള്ള ചർച്ച സജീവമാക്കി മുന്നണികൾ. മഹാവികാസ് അഘാഡിയിൽ കോൺഗ്രസ്, ശിവസേന (യുബിടി) സ്ഥാനാർഥികൾ ഏഴ് മണ്ഡലത്തിലാണ് പരസ്‌പരം മത്സരിക്കുന്നത്.
സോളാപുർ സിറ്റി സെൻട്രലിൽ സിപിഐ എം സ്ഥാനാർഥിക്കെതിരെ ധാരണ തെറ്റിച്ച് കോൺഗ്രസും പത്രിക നൽകി. മിറാജ്, സോലാപുർ സൗത്ത്, പണ്ഡാർപുർ, സംഗോള, പരന്ദ, ദിഗ്രാസ്, ധാരാവി എന്നിവിടങ്ങളിലാണ് കോൺഗ്രസ്, യുബിടി പാർടികൾ പരസ്‌പരം പത്രിക നൽകിയത്. പത്രിക പിൻവലിക്കാനുള്ള അന്തിമ തീയതി നവംബർ നാലാണ്. ധാരാവി ഒഴികെ ബാക്കി എല്ലാ സീറ്റും നിലവിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതിയുടെ കൈവശമാണ്. തൊണ്ണൂറുശതമാനം സീറ്റിലും വിമതരെ അനുനയിപ്പിച്ചെന്ന് യുബിടി നേതാവ് സജ്ഞയ് റാവത്ത് പറഞ്ഞു. ബാക്കിയുള്ളവരെ അനുനയിപ്പിക്കൻ ശ്രമം തുടരുകയാണ്. അതിനിടെ, സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കാണാതായ ഷിൻഡെ വിഭാഗം ശിവസേന എംഎൽഎ ശ്രീനിവാസ് വാംഗയെ കണ്ടെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..