ചെന്നൈ > മയക്കുമരുന്ന് കേസിൽ നടൻ നടൻ മൻസൂർ അലിഖാന്റെ മകനടക്കം 7 പേർ അറസ്റ്റിൽ. അലി ഖാൻ തുഗ്ലക്കാണ് അറസ്റ്റിലായത്. ജെ ജെ നഗർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിൽപ്പനയുമായി തുഗ്ലക്കിന് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. കോളേജ് വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം വ്യാപകമായെന്ന വിവരം പുറത്തുവന്നിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..