ചെന്നൈ > ഓപ്പറേഷന്‍ തീയറ്ററില്‍ കയറി കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച യൂട്യൂബര്‍ ഇര്‍ഫാനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പ് പരാതി നൽകി. സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ കയറി കുട്ടിയുടെ പൊക്കിള്‍ കൊടി മുറിക്കുന്നതിന്റെ വീഡിയോ ഇർഫാൻ ചൊവ്വാഴ്ച യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇത് നീക്കം ചെയ്യാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു ഇർഫാന്റെ ഭാര്യയുടെ പ്രസവം നടന്നത്. ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ഇര്‍ഫാന്‍ ചിത്രീകരിച്ചിരുന്നു. ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോയാണ് ചിത്രീകരിച്ചത്. ഇർഫാൻ കുട്ടിയുടെ പൊക്കിള്‍ കൊടി മുറിക്കുന്നത് വീഡിയോയിൽ പകർത്തി. 45 ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഇർഫാന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചത്.
തമിഴ്നാട് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച് അണുവിമുക്തമായ ഓപ്പറേഷൻ തിയറ്ററിലേക്ക് ഇർഫാൻ ക്യാമറ കൊണ്ടുപോയതും സ്വയം കുട്ടിയുടെ പൊക്കിൾകൊടി മുറിച്ചതും നിയമലംഘനമാണ്. ഇർഫാനെതിരെയും ഇതിന് അനുവദിച്ച ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ആശുപത്രി മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മെഡിക്കൽ സർവീസ് ഡയറക്ടർ ഡോ. ജെ രാജമൂർത്തി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..