ചെന്നൈ
ചെന്നൈ ദൂരദർശന്റെ സുവർണജൂബിലിയോടനുബന്ധിച്ച് ഗവർണർ ആർ എൻ രവി മുഖ്യാതിഥിയായ പങ്കെടുത്ത ഹിന്ദി മാസാചരണ ചടങ്ങിൽ തമിഴ് സംസ്ഥാന ഗീതത്തെ അപമാനിച്ചതില്‍ വൻ പ്രതിഷേധം. സംസ്ഥാന ഗീതത്തിൽ "ദ്രാവിഡ നൽ തിരുനാട്' എന്ന ഭാഗം ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കമുള്ളവർ രംഗത്തെത്തി. തമിഴ്നാടിനെ അപമാനിച്ച ഗവർണറെ ഉടൻ തിരിച്ചുവിളിക്കണമെന്ന് കേന്ദ്രത്തോട് സ്റ്റാലിൻ ആവശ്യപ്പട്ടു. ഗവർണർ നിങ്ങൾ ആര്യനാണോ? ദ്രാവിഡ വാക്ക് ഒഴിവാക്കി സംസ്ഥാന ഗീതം പാടിയത് നിയമവിരുദ്ധമാണ്. ഗവർണർക്ക് ദ്രാവിഡ അലർജിയാണെന്നും സ്റ്റാലിൻ എക്‌സിൽ വിമർശിച്ചു.
ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിമാസാചരണം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് സ്റ്റാലിൻ കത്തയച്ചു. എൻഡിഎ ഘടകകക്ഷിയായ പിഎംകെയും വിമർശനവുമായി രംഗത്ത് എത്തി. ഡിഎംകെ വിദ്യാർഥി വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെന്നൈ ദൂരദർശൻ ഓഫീസിന് മുന്നിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..