22 December Sunday

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

മുംബൈ >  ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്നൗ സ്വദേശി അനുരാ​ഗ് ജയ്സ്വാളാണ് മരിച്ചത്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്യൂമൻ റിസോഴ്സ്  വിദ്യാർഥിയാണ്. ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പം വാഷിയിൽ നടന്ന പാർട്ടിയിൽ അനുരാ​ഗ് പങ്കെടുത്തിരുന്നുവെന്നും മദ്യലഹരിയിലായിരുന്നെന്നുമാണ് വിവരം. അബോധാവസ്ഥയിലായിരുന്ന അനുരാ​ഗിനെ ആശുത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.  എന്നാൽ മരണകാരണം റാ​ഗിംങ് ആണോ എന്നും അന്വേഷിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top