17 December Tuesday

ടാറ്റൂ പാർലറിന്റെ മറവിൽ 'നാവു പിളർത്തൽ': 2 പേർ പിടിയിൽ; സ്ഥാപനം അടപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

ചെന്നൈ > ടാറ്റൂ പാർലറിന്റെ മറവിൽ അനധികൃതമായി നാവു പിളർത്തൽ (tongue spliting)  നടത്തിയ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളിയിൽ അണ്ണാശിലയ്ക്ക് സമീപം ടാറ്റൂ പാർലർ നടത്തി വന്ന ഹരിഹരൻ, സഹായി ജയറാം എന്നിവരാണ് പിടിയിലായത്. ടാറ്റൂ പാർലറിനും പ്രവർത്തിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. തുടർന്ന് സ്ഥാപനം അടപ്പിച്ചു.  

നിരവധി പേർ ഇവിടെ വന്ന് നാവു പിളർത്തൽ നടത്തിയതായി പൊലീസ് പറഞ്ഞു. അപകടകരമായ രീതിയിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് നാവു പിളർത്തൽ അടക്കമുളള ബോഡി മോഡിഫിക്കേഷൻ ഇവിടെ നടത്തിയിരുന്നത്. മെഡിക്കല്‍ പരിശീലനം ഇല്ലാതെയാണ് നാവ് പിളര്‍ത്തല്‍ ഇയാള്‍ ചെയ്തിരുന്നത്.

ഇതിന്റെ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പ്രധാന പ്രതിയായ ഹരിഹരനും നാവു പിളർത്തൽ നടത്തിയിരുന്നു. കൂടാതെ കണ്ണിലും ടാറ്റൂ ചെയ്തിരുന്നു. ഇതിന്റെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ശേഷമാണ് ടാറ്റൂ പാർലറിൽ ഇവ നടത്താനാരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top