26 December Thursday

ക്ലാസിൽ സംസാരിച്ചു; വിദ്യാർഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ച് പ്രധാനാധ്യാപിക

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

തഞ്ചാവൂർ > ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ അഞ്ച് വിദ്യാർഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ച് പ്രധാനാധ്യാപിക. സർക്കാർ സ്കൂളിലെ ഹെഡ്മിസ്ട്രസാണ് കുട്ടികളുടെ വായിൽ ടേപ്പ് ഒട്ടിച്ചത്. സംഭവത്തിൽ കുട്ടികളുടെ രക്ഷകർത്താക്കൾ തഞ്ചാവൂർ ജില്ലാ കളക്ടർക്ക് പരാതി നൽ‌കി.

ഓർത്തനാട് താലൂക്കിലെ അയ്യമ്പട്ടി എലിമെന്ററി സ്കൂളിൽ കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന അഞ്ച് കുട്ടികളുടെ വായിലാണ് അധ്യാപിക ടേപ്പ് ഒട്ടിച്ചത്. കുട്ടികളെ പുറത്തുനിർത്തിയതായും വിവരമുണ്ട്. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ വിദ്യാർഥികൾ ചെയ്തതാണ് ഇതെന്നും തനിക്ക് ഇതിൽ ബന്ധമില്ലെന്നും അധ്യാപിക പുനിത പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top