23 December Monday

പ്ലസ് ടു വിദ്യാർഥിക്ക് നേരെ ലൈം​ഗി​ക പീഡനശ്രമം; അധ്യാപകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കോ​ട്ട> പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലെ ജു​ൽ​മി ഗ്രാ​മ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സീ​നി​യ​ർ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ വേ​ദ് പ്ര​കാ​ശ് ഭൈ​ർ​വ​യാ​ണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പ്രതിയെ പോക്‌സോ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വിദ്യാർഥി തന്നെയാണ് പരാതി നൽകിയത്. അ​ധ്യാ​പ​ക​ൻ ത​ന്നെ പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചതായി പരാതിയിൽ പറയുന്നു. വിഥ്യാർഥി ഇക്കാര്യം ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതർ പരാതിയിൽ നടപടിയെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിന് പിന്നാലെ അ​ധ്യാ​പ​ക​ൻ വേ​ദ് പ്ര​കാ​ശി​നേ​യും വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ വൈ​കി​യ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നേയും സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി മ​ദ​ൻ ദി​ലാ​വ​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രേ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top