22 December Sunday

അധ്യാപകന്റെ കൊലപാതകം: കാസർകോട് സ്വദേശികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

മംഗളൂരു > ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ബെ​ൽ​ത്ത​ങ്ങാ​ടി ബെ​ലാ​ലു​വി​ൽ അ​ധ്യാ​പ​ക​നായ എ​സ്.​പി. ബാ​ല​കൃ​ഷ്ണ ബാ​ഡേ​കി​ല്ലാ​യ​യെ കൊലപ്പെടുത്തിയ കേസിൽ കാസർകോട് സ്വദേശികൾ പിടിയിൽ. കൊ​ല്ല​പ്പെ​ട്ട ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ളു​ടെ മ​ക​നും പൂജാരിയുമായ മുള്ളേരി സ്വദേശി മു​ര​ളീ​കൃ​ഷ്ണ, ഇയാളുടെ പിതാവ് രാ​ഘ​വേ​ന്ദ്ര വി ​കെ​ഡി​ലാ​യ എന്നിവരെയാണ് ധർമ്മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ​യെ വീ​ട്ടു​വ​ള​പ്പി​ൽ വെ​ട്ടു​ക​ത്തികൊണ്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബാ​ല​കൃ​ഷ്ണയുടെ ഭാര്യ മരിച്ചതിനു ശേഷം അവരുടെ ആഭരണങ്ങൾ നൽകാത്തതിലും ബാക്കി സ്വ​ത്ത് വി​ഹി​തം പ​ങ്കി​ടാ​ത്ത​തി​നാ​ലുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top