24 December Tuesday

ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന 16കാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

മുംബൈ > ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ സഹയാത്രക്കാരനെ കുത്തിക്കൊന്ന 16കാരൻ പിടിയിൽ. 35കാരനായ അങ്കുഷ് ഭാലേറാവോ ആണ് മരിച്ചത്. സംഭവത്തിൽ 16കാരനെയും സഹായിച്ച സുഹൃത്തിനെയും റെയിൽവേ പൊലീസ് പിടികൂടി. നവംബർ 14നായിരുന്നു സംഭവം.

തിത്വാലയിൽ നിന്ന് മുംബൈയിലേക്ക് പോയ ലോക്കൽ ട്രെയിനിൽവച്ച് സീറ്റിനെച്ചൊല്ലി അങ്കുഷും കൗമാരക്കാരനും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് 16കാരൻ അങ്കുഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് 15ന് സ്റ്റേഷനിൽ ട്രെയിനിറങ്ങിയ അങ്കുഷിനെ കൗമാരക്കാരൻ പിറകിൽ നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അങ്കുഷ് ചികിത്സയിലിരിക്കെ മരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 16കാരനെ പിടികൂടിയത്. ആയുധം ഒളിപ്പിക്കാൻ സ​​ഹായിച്ചതിന് സ​ഹോദരനെയും പിടികൂടിയിട്ടുണ്ട്.തർക്കം, കൊലപാതകം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top