25 December Wednesday

മണ്ണിടിച്ചിൽ: ടീസ്റ്റ അണക്കെട്ട് പവര്‍സ്റ്റേഷൻ തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

​ഗാങ്ടോക്ക്
കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ സിക്കിമിലെ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്റെ (എൻഎച്ച്പിസി)  പവര്‍ സ്റ്റേഷൻ തകര്‍ന്നു.   510 മെ​ഗാവാട്ട് ടീസ്റ്റ സ്റ്റേജ് 5 അണക്കെട്ടിലെ പവര്‍ സ്റ്റേഷനാണ് തകര്‍ന്നത്.  ആളപായമില്ല.

പവര്‍സ്റ്റേഷന് ചേര്‍ന്നുള്ള മലയിൽ കുറച്ചു ദിവസങ്ങളായി ചെറു മണ്ണിടിച്ചിലുകളുണ്ടായിരുന്നു. തുടര്‍ന്ന് മുൻകരുതലായി ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മലയുടെ വലിയ ഭാ​ഗം ഇടിഞ്ഞു പവര്‍‌ സ്റ്റേഷനുമുകളിലേക്ക് വീഴുകയായിരുന്നു.

പവര്‍സ്റ്റേഷനു സമീപം ജോലിചെയ്യുന്ന തൊഴിലാളികള്‍ പകര്‍ത്തിയ മണ്ണിടിച്ചൽ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. 2023 ഒക്ടോബറിലെ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തിൽ സ്റ്റേജ് 5 അണക്കെട്ട് പ്രവര്‍ത്തനരഹിതമാണ്.  സിക്കിമിലെ വലിയ ജലവൈദ്യുത പദ്ധതിയാണ് ചുങ്താങ്ങിലെ ടീസ്റ്റ അണക്കെട്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top