ന്യൂഡൽഹി
അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചൈനീസ് പതിപ്പാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. അസമിലെ ഇസ്ലാമിക വിശ്വാസികളായ എംഎൽഎമാർക്ക് വെള്ളിയാഴ്‌ച നിസ്‌ക്കാരത്തിന് രണ്ടു മണിക്കൂർ ഇടവേള അനുവദിച്ചിരുന്നത് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഈ വിഷയത്തിലാണ് തേജസ്വിയുടെ പ്രതികരണം. തേജസ്വിയുടേത് വംശീയ പരാമർശമാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ വിലകുറഞ്ഞ പ്രസിദ്ധി താൽപ്പര്യപ്പെടുന്ന വ്യക്തിയാണ് ഹിമന്തയെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് തേജസ്വി വിശദീകരിച്ചു. യുപിയിൽ ആദിത്യനാഥ് ബുൾഡോസർ പ്രയോഗം നടത്തുന്നു. അസമിൽ ഹിമന്ത നമാസ് തടയുന്നു. രാജ്യം എല്ലാവരുടേതുമാണ്–- തേജസ്വി പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..