08 November Friday

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ന്യൂഡല്‍ഹി > കര്‍ഷക ആത്മഹത്യയെ വഖഫ് ബോര്‍ഡുമായുള്ള ഭൂമി തര്‍ക്കവുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്.

തന്റെ ഭൂമി വഖഫ് ബോര്‍ഡ് കൈയേറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാവേരി ജില്ലയിലെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തുവെന്ന് ബംഗളൂരു സൗത്ത് എം പിയായ തേജസ്വി സൂര്യ കന്നഡ ന്യൂസ് പോര്‍ട്ടലുകള്‍ ഉദ്ധരിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് ബിജെപി എം പി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍ക്കുമെതിരെയും കേസ് എടുക്കുകയായിരുന്നു.

തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍ക്കുമെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 353(2) പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഹാവേരി പൊലീസിന്റെ സോഷ്യല്‍ മീഡിയ മോണിറ്ററിങ് യൂണിറ്റിന്റെ ഭാഗമായ പൊലീസ് കോണ്‍സ്റ്റബിള്‍ സുനില്‍ ഹുചനവറിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. വഖഫ് ഭേദഗതി ബില്‍ 2024ന്റെ 31 അംഗ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെ.പി.സി) ഭാഗമായ ബംഗളൂരു സൗത്ത് എം പി തേജസ്വി സൂര്യയെ കൂടാതെ, ഹവേരി സി.ഇ.എന്‍ ന്യൂസ് പോര്‍ട്ടലുകളായ കന്നഡ ദുനിയ, കന്നഡ ന്യൂസ് ഇ-പേപ്പര്‍ എന്നിവയുടെ എഡിറ്റര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top