ഹൈദരാബാദ് > തെലങ്കാനയിൽ ദുരഭിമാനക്കൊല. പൊലീസ് ഉദ്യോഗസ്ഥയെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. ഹയാത്ത്നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. രംഗറെഡ്ഡി ജില്ലയിലെ റായ്പോളെ വില്ലേജിലാണ് സംഭവം. ഇതര ജാതിയിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിനെത്തുടർന്നാണ് നാഗമണിയെ സഹോദരൻ പരമേശ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
രണ്ടാഴ്ച മുമ്പാണ് നാഗമണി ശ്രീകാന്ത് എന്ന വ്യക്തിയെ വിവാഹം ചെയ്തത്. നാഗമണിയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. ഇതേത്തുടർന്നുണ്ടായ പകയാണ് കൊലയ്ക്ക് കാരണം. റായ്പോളെയിൽ നിന്ന് മന്നേഗുഡയിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന നാഗമണിയെ പരമേശ് കാറിടിച്ച് വീഴ്ത്തി. തുടർന്ന് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാഗമണി സംഭവസ്ഥസത്തുവച്ചുതന്നെ മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..