22 December Sunday

ലൈം​ഗിക പീഡനം: നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ബംഗളൂരു> സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെലുങ്ക് നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ.  സഹപ്രവർത്തകയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് നടപടി. ഒളിവിലായിരുന്ന ഇയാളെ വ്യാഴാഴ്ച ​ഗോവയിൽവെച്ചാണ് സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം അറസ്റ്റ് ചെയ്തത്.

ഈ മാസം 16-നാണ് ജാനി മാസ്റ്റർക്കെതിരെ യുവതി ലൈം​ഗിക പീഡനാരോപണവുമായി രം​ഗത്തെത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.  സംഭവം നടക്കുമ്പോൾ യുവതിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ പൊലീസ് പോക്സോ കേസ് ചുമത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top