25 November Monday

ക്ഷേത്ര വി​ഗ്രഹം തകർന്നു; ത്രിപുരയിൽ 12 വീടുകൾ അഗ്നിക്കിരയാക്കി അക്രമികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

പ്രതീകാത്മക ചിത്രം

ന്യൂ‍ൽഹി > ത്രിപുരയിൽ റാണിർബസാറിലെ കൈതുർബാരി ക്ഷേത്ര വി​ഗ്രഹം തകർന്നതിനെ തുടർന്ന് പന്ത്രണ്ട് വീടുകളും നിരവധി വാഹനങ്ങളും അക്രമികൾ കത്തിച്ചു. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.  ത്രിപുരയുടെ പടിഞ്ഞാറൻ പ്രദേശത്ത് സുരക്ഷ സേനയെ വിന്യസിച്ചു.

കൈതുർബാരിയിൽ കാളിയുടെ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഞായറാഴ്ച വൈകിട്ട് റാണിർബസാറിൽ 12 വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കിയെന്ന് അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) അനന്ത ദാസ് പറഞ്ഞു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മോട്ടോർ സൈക്കിളുകളും പിക്കപ്പ് വാനുകളും തീയിൽ കത്തിനശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അക്രമികളെ കണ്ടതോടെ താമസക്കാർ വീടുകളിൽ നിന്ന് ഇറങ്ങിയോടിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻ്റലിജൻസ്) അനുരാഗ് ധങ്കർ, വെസ്റ്റ് ത്രിപുര പോലീസ് സൂപ്രണ്ട് കിരൺ കുമാർ എന്നിവർ പ്രദേശം സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top