22 December Sunday

ഉത്തർപ്രദേശിൽ പിക്ക് അപ്പ് വാനും ബസും കൂട്ടിയിടിച്ച് അപകടം; പത്ത് പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

വീഡിയോ ദൃശ്യം

ലക്ക്നൗ > ഉത്തർപ്രദേശിൽ ബുദൗ- മീററ്റ് സംസ്ഥാന പാതയിൽ പിക്ക് അപ്പ് വാനും ബസും കൂട്ടിയിടിച്ച് പത്ത് മരണം. സേലംപൂരിലാണ് അപകടം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ​ഗാസിയബാദിൽനിന്നും സംഭാലിലേക്ക് പോയ പിക്ക് അപ്പ് വാൻ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.  പരിക്കേറ്റവരെ ബുലന്ദ്ഷഹർ, മീററ്റ്, അലിഗർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top