22 December Sunday

ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം; 2 ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ശ്രീനഗര്‍> ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം. കിഷ്ത്വാറില്‍ തീവ്രവാദികളുമായുണ്ടായ എറ്റുമുട്ടലിൽ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.  കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു.

ജമ്മു കശ്മീര്‍ പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്‌ സൈനികര്‍ക്ക് പരിക്കേറ്റത്. ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെ വെടിവെപ്പുണ്ടാവുകയായിരുന്നുവെന്ന്‌ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top