ശ്രീനഗർ > ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. മിര്‍ഹാമ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കുല്‍ഗാം മേഖലയില്‍ ഒളിച്ചിരിക്കുന്ന കൂടുതല്‍ ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കുല്‍ഗാമിലും അനന്ത്നാഗിലും ഏറ്റുമുട്ടല്‍ നടന്നു. അനന്ത്നാഗിലലെ നൗഗാമിലുണ്ടായ ഒരു പൊലീസുകാരന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..