23 December Monday

ഖാർഗെയുടെ ട്രസ്റ്റിന് ഭൂമി: 
വിശദീകരണം തേടി ഗവര്‍ണര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


ബം​ഗളുരു
കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന ഖാര്‍​ഗെയും മകനും മന്ത്രിയുമായ പ്രിയങ്ക് ഖാര്‍​ഗെയും നടത്തുന്ന ട്രസ്റ്റിന് നിയമവിരുദ്ധമായി ഭൂമി അനുവദിച്ചെന്ന ആരോപണത്തിൽ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ താവര്‍ചന്ദ് ​ഗെഹ്‍ലോട്ട്. ചീഫ് സെക്രട്ടറിക്കാണ് കത്ത് നൽകിയത്.  ഇലക്ട്രോണിക്സ്, ഐടി മന്ത്രിയായ  പ്രിയങ്ക് ഖാര്‍​ഗെയെ  മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ടി എൻ നാരായണസ്വാമി നൽകിയ പരാതിയിലാണ് നടപടി.

ട്രസ്റ്റിന് ബം​ഗളൂരു ഹൈടെക് ഡിഫെൻസ് എയ്റോസ്പേസ് പാര്‍ക്കില്‍ പട്ടികജാതി ക്വാട്ടയിൽ  5 ഏക്കര്‍ ഭൂമി കര്‍ണാടക ഇൻഡസ്ട്രിയില്‍ ഏരിയ ഡെവല്പ്മന്റ് ബോര്‍ഡ് അനുവദിച്ചെന്നാണ് ആരോപണം. മല്ലികാര്‍ജുന ഖാര്‍​ഗെ, ഭാര്യ രാധാഭായ്, മക്കളായ പ്രിയങ്ക ഖാര്‍​ഗെ, രാഹുൽ ഖാര്‍​ഗെ, എംപിയും മരുമകനുമായ രാധാകൃഷ്ണ ദൊഡ്ഡമണി എന്നിവരാണ് ട്രസ്റ്റികള്‍. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top