02 December Monday

തിരുവണ്ണാമല ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടേയും മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

ചെന്നൈ > തിരുവണ്ണാമല ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടേയും മൃതദേഹം കണ്ടെത്തി. അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ അകപ്പെട്ടത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരുടെ മ‍ൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.

ഉരുൾപൊട്ടിലിൽ അണ്ണാമലയാർ മലയുടെ അടിവാരത്തിലെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മൂന്നു വീടുകൾ പൂർണമായും മണ്ണിനടിയിലായിരുന്നു. എൻഡിആർഎഫ് സംഘം മേഖലയിൽ രക്ഷാപ്രവർത്തനം നടത്തി. രാത്രി ഏറെയായപ്പോൾ രക്ഷാ പ്രവർത്തനം നിർത്തിവക്കുകയായിരുന്നു. ഫെയ്‌ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ കനത്ത മഴയിൽ തമിഴ്നാട്ടിലും പുതുചേരിയിലുമായി മരിച്ചവരുടെ എണ്ണം ഇതോടെ 20 ആയി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top