22 December Sunday

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി ഇറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ഡെറാഡൂണ്‍ > മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ രാജീവ് കൂമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി ഇറക്കി. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിന് സമീപമാണ് ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കിയത്. ഹെലികോപ്ടറിൽ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിജയ് കുമാർ ജോഗ്‍ദന്ദും കൂടെ ഉണ്ടായിരുന്നു. ഹെലികോപ്ടറിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

മുൻസിയാരിയിലേക്ക് പറക്കുന്നതിനിടെയാണ് ഹെലികോപ്ടർ അടിയന്തരമായി ഇറക്കേണ്ടി വന്നത്. ഹെലികോപ്ടറിന് തകരാർ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top