വാരണാസി > 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ഉന്തിയിട്ട് കൊലപ്പെടുത്താൻ ശ്രമം. വാരണാസിക്കടുത്ത് രാംകടോരിയിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ സുഹൃത്ത് ഫുർഖാൻ ചേത്ഗഞ്ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ബിരുദദാന ചടങ്ങിനാണ് വിദ്യാർഥിനി ഹോട്ടലിൽ മുറിയെടുത്തത്. വിദ്യാർഥിനിയോടൊപ്പം ഫുർഖാൻ ചേത്ഗഞ്ജും ഉണ്ടായിരുന്നു. രണ്ടുപേരും തിരിച്ചുപോകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ വിദ്യാർഥിനിയെ ഫുർഖാൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..