22 December Sunday

കാറിൽവച്ച് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ലക്നൗ > രണ്ടുപേർ ചേർന്ന് കാറിനുള്ളിൽ വച്ച് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം, പ്രതികൾ യുവതിയെ റോഡിൽ ഉപേക്ഷിച്ചു. ആ​ഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിലായിരുന്നു സംഭവം. 20കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

പരീക്ഷ എഴുതാതെ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന അറിയിപ്പ് സാമൂഹിക മാധ്യമത്തിലൂടെയാണ് അറിഞ്ഞ യുവതി, രാ​ഗേഷ് എന്നയാളെ ബന്ധപ്പെട്ടു. ഇയാൾ 30000 രൂപ ആവശ്യപ്പെടുകയും, യുവതി 15000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ നൽകുകയും ചെയ്തു. പകരമായി ഒരു സർട്ടിഫിക്കേറ്റ് അയച്ചു കൊടുത്തു. കൂടുതൽ രേഖകൾക്കായി യുവതിയോട് ലക്നൗവിലേക്ക് വരാൻ പറഞ്ഞു. യുവതി മേയ് 10-ന് ലക്നൗവിൽ എത്തി. തുടർന്ന് രാ​ഗേഷും സുഹൃത്ത് ശ്രീനിവാസ് എന്നയാളും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സം​ഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top