26 December Thursday

യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; കോൺ​ഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ബം​ഗളൂരൂ > യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രിയും കോൺ​ഗ്രസ് എംഎൽഎയുമായ  വിനയ് കുൽക്കർണിക്കെതിരെ കേസ്. ഹാവേരി സ്വദേശിനിയുടെ പരാതിയിൽ ബം​ഗളൂരൂ പൊലീസ് കേസെടുത്തു.

2022ലാണ് സുഹൃത്ത് വഴി കുൽക്കർണിയെ പരിചയപ്പെട്ടതെന്നും 2022 ഓഗസ്റ്റ് 24ന് ബംഗളൂരു വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചു. കുൽക്കർണിയുടെ അനുയായി അർജുനെയും കേസിൽ പൊലീസ്
പ്രതി ചേർത്തിട്ടുണ്ട്.

വിനയ് കുൽക്കർണിക്കെതിരെ സിബിഐ അന്വേഷിക്കുന്ന ഒരു കൊലപാതക കേസും നിലവിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top