23 December Monday

മോഷണത്തിനിടെ ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണർത്തി അറസ്റ്റ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

കോയമ്പത്തൂർ > അമിതമായി മദ്യപിച്ച് മോഷ്ടിക്കാൻകയറിയ കള്ളൻ മോഷണത്തിലിടെ ഉറങ്ങിപ്പോയി. പണവും ആഭരണവും തിരയുന്നതിനിടെയാണ്‌ ഉറങ്ങിപ്പോയത്‌. ബുധനാഴ്ച രാത്രിയാണ് സംഭവം.

കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിൽ താമസിക്കുന്ന രാജന്റെ(53) വീട്ടിലാണ് മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യൻ(48) മോഷ്ടിക്കാൻ കയറിയത്‌. മോഷണത്തിനിടെ ഉറങ്ങിപ്പോയ ഇയാളെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി. കഴിഞ്ഞദിവസം പകൽസമയത്ത് രാജൻ വീട് പൂട്ടി ഭാര്യവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷണത്തിനെത്തിയത്.

കതിർനായ്ക്കൻപാളയത്ത് താമസിക്കുന്ന ഭാര്യയെ സന്ദർശിച്ച് രാത്രി വൈകി തിരിച്ചെത്തിയ രാജൻ വീട്ടിൽ  തിരികെയെത്തിയപ്പോഴാണ്‌ മുൻവശത്തെ വാതിലുകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്‌. സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോൾ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടൻ കാട്ടൂർ പൊലീസിനെ വിവരമറിയിച്ചു. എസ്ഐമാരായ പളനിച്ചാമി, പെരുമാൾസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു. അകത്ത് ഇരുട്ടായതിനാൽ കള്ളൻ ഏതോ വസ്തുവിൽ തട്ടി തറയിൽ വീഴുകയായിരുന്നെന്നും അമിതമായി മദ്യപിച്ചതിനാൽ പ്രതിക്ക്‌ എഴുന്നേൽക്കാൻ കഴിഞ്ഞില്ല. അതിനാൽ വീണ ഇടത്ത്‌ കിടന്നുറങ്ങുകയുമായിരുന്നെന്ന്‌ പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top