വെല്ലൂർ > വെല്ലൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ജീപ്പ് ഇടിച്ചുകയറി മൂന്നു മരണം. ഒരാൾക്ക് പരിക്കേറ്റു. ചെന്നൈ ബംഗളൂരു ഹൈവേയിലുള്ള കോണവട്ടത്തുവച്ചാണ് സംഭവം. ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്ക് ജീപ്പിൽ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ 3.45ഓടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ വശത്തെ ബാരിക്കേഡിൽ ഇടിച്ച ശേഷം സർവീസ് ലെയ്നിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ ആരുമുണ്ടായിരുന്നില്ല. പൊലീസെത്തി പരിക്ക് പറ്റിയവരെ വെല്ലൂർ മെഡിക്കൽ കോളേജിലെത്തിച്ചു. മൂന്നുപേരും ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലാമൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..