22 December Sunday

തിരുപ്പതിയിലെ ഹോട്ടലുകൾകളിൽ വ്യാജ ബോംബ്‌ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

photo credit: facebook

തിരുപ്പതി> ആന്ധ്രാപ്രദേശിൽ മൂന്ന് ഹോട്ടലുകളിൽ വ്യാജ ബോംബ്‌ ഭീഷണി.  ഇന്ന്‌ രാവിലെ ഇമെയിൽ വഴിയാണ്‌ ഭീഷണി ലഭിച്ചതെന്ന്‌ എഎൻഐ റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ ക്ഷേത്രപരിസരത്തുള്ള മൂന്ന് ഹോട്ടലുകൾക്കാണ്‌ ഭീഷണി ലഭിച്ചത്‌.

ഭീഷണിയെ തുടർന്ന് പൊലീസും സ്നിഫർ നായ്ക്കളും ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ്‌ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്‌. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തിരുപ്പതി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസുലു പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top