23 December Monday

ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

ലഖ്നൗ >  ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ പൊലീസ് വധിച്ചു. ഗുർവീന്ദർ സിംഗ്, വീരേന്ദർ സിംഗ്, ജസ്പ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പിലിഭിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ പൊലീസ് വധിച്ചത്. പഞ്ചാബിൽ ​ഗുരുദാസ്പൂറിലെ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ ഭീകരരെയാണ് കൊല്ലപ്പെട്ടത്.

ആക്രമണം നടത്തിയ ശേഷം ഭീകരർ പഞ്ചാബ് വിടുകയായിരുന്നു. ഭീകരർക്കായി പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ ഉത്തർപ്രദേശിലെ പിലിബിത്തിൽ ഉള്ളതായി പഞ്ചാബ് പൊലീസിൽ നിന്ന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക കമാൻഡോ സംഘം ഇവർക്കായി തിരച്ചിൽ നടത്തുകയായിരുന്നു.

തിരച്ചിലിനിടെ പൊലീസ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ പൊലീസ് വധിച്ചത്. ഇവരിൽ നിന്ന് രണ്ട് എ കെ 47 തോക്കുകളും, രണ്ട് പിസ്റ്റളുകളും, ​ഗ്രനേഡുകടക്കമുള്ള സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top